ജൊഹാനസ് ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം

0
58


ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്. 13 റണ്‍സോടെ മുരളി വിജയും 16 റണ്‍സോടെ ലോകേഷ് രാഹുലുമാണ് ക്രീസില്‍. 16 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വെര്‍ണന്‍ ഫിലാന്‍ഡറിനാണ് വിക്കറ്റ്.

നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 194 റണ്‍സിന് പുറത്തായിരുന്നു. വെറും ഏഴ് റണ്‍സിന്റെ ലീഡ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ഹാഷിം അംല 61 റണ്‍സെടുത്തു. ഫാസ്റ്റ് ബൗളര്‍മാരായ വെര്‍ണന്‍ ഫിലാന്‍ഡര്‍(35), കഗീസോ റബാദ(30) എന്നിവരുടെ സംഭാവനകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിയ്ക്കും ലഭിച്ചത് ഓരോ വിക്കറ്റുകളാണ്.

ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 187 റണ്‍സാണ് നേടിയിരുന്നത്.