ജൊഹാനസ് ബര്‍ഗ് ടെസ്റ്റ്: ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ നാലിന് 100

0
60


ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. 27 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ് ലി ക്രീസിലുണ്ട്. ഇപ്പോള്‍ ഇന്ത്യ മൊത്തം 93 റണ്‍സ് മുന്നിലാണ്. ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴ് റണ്‍സ് ലീഡ് നേടിയിരുന്നു.

ഒന്നിന് 49 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി പുന:രാരംഭിച്ച ഇന്ത്യയ്ക്ക് ലോകേഷ് രാഹുല്‍(16), ചേതേശ്വര്‍ പൂജാര(1), മുരളി വിജയ്(25) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഫിലാന്‍ഡര്‍, മോര്‍ക്കല്‍, റബാദ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

പ്രവചനാതീതമായ ബൗണ്‍സ് മൂലം ബാറ്റ്‌സ്മാന്‍മാര്‍ക്ക് കളി ദുഷ്‌കരമായിരിക്കുകയാണ്. ബൗളര്‍മാരെ അളവിലധികം പിന്തുണയ്ക്കുന്ന പിച്ചില്‍ 150 റണ്‍സ് പോലും മികച്ച സ്‌കോറാകാന്‍ സാധ്യതയുണ്ട്. വിരാട് കോഹ് ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍.