ജ​യ​രാ​ജ​ന്‍റെ മ​ക​നോ​ട് അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​എ​സ്ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

0
53

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന്‍റെ മ​ക​നോ​ട് അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യ എ​എ​സ്ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ ന​ട​പ​ടി നേ​രി​ട്ട എ​എ​സ്ഐ മ​നോ​ജ് കു​മാ​റി​നെ മ​ട്ട​ന്നൂ​രി​ൽ​നി​ന്നു മാ​ലൂ​രി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്.

ഇക്കഴിഞ്ഞ 18നായിരുന്നു സസ്പെൻഷൻ. നടപടി നേരിട്ടു പത്തു ദിവസം തികയും മുന്‍പാണ് സസ്പെൻഷൻ പിൻവലിച്ചത്. ആശിഷ് രാജിനോട് മനോജ്കുമാർ മോശമായി പെരുമാറിയിട്ടില്ലെന്നു അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ മൊഴി നൽകിയിരുന്നു.

സ്കൂൾ വിദ്യാർഥികളോടൊപ്പം ടൂറിസ്റ്റ് ബസിൽ മട്ടന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വന്നിറങ്ങിയ ആശിഷ് രാജ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം വേണമെന്നു പറഞ്ഞപ്പോൾ പൊലീസ് അത് അനുവദിക്കാതെ അപമര്യാദയായി പെരുമാറി എന്നാണു പരാതി.

സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു​പേ​ർ ഉ​ണ്ടാ​യ സ്ഥി​തി​ക്ക് അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.