നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ യുവാക്കള്‍ക്ക് അവസരം

0
67

 

സായുധസേനയില്‍  പ്ലസ്ടുക്കാര്‍ക്ക്   അവസരം. നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
നാഷണല്‍ ഡിഫന്‍സ് അക്കാദമി: ഒഴിവുകള്‍ -360 (കരസേന-208, നേവി-60, വ്യോമസേന-92). നേവല്‍ അക്കാദമി: 55 (10+2 കേഡറ്റ് എന്‍ട്രി സ്‌കീം)ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും.

യോഗ്യത : പ്ലസ് ടു വിജയം . പ്ലസ്ടു തലത്തില്‍ ഫിസിക്‌സ് , മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.

പ്രായം: 1999 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
മത്സരാധിഷ്ഠിത പരീക്ഷയിലൂടെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരിശീലനസമയത്തെ താമസം, പുസ്തകം, യൂണിഫോം അടക്കമുള്ളവയുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: www.upsconline.nic.in.അവസാനതീയതി: ഫെബ്രുവരി അഞ്ച് വൈകീട്ട് ആറുവരെ.
സംശയങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍്: 011-23385271/011-23381125/011-23098543 (രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ).