പത്മാവത് പ്രക്ഷോഭം കേരളത്തിലേക്കും

0
45

തൃശൂര്‍ : വിവാദ ബോളിവുഡ് ചിത്രം പത്മാവതിന്റെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ കേരളത്തിലേക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ദിവസത്തിനുള്ളില്‍ കത്ത് നല്‍കുമെന്ന് കര്‍ണിസേനയുടെ കേരളാ പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റാണാവത് പറഞ്ഞു.അതേസമയം ചിത്രത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.

ഉത്തർപ്രദേശിൽ വാരാണസിയിൽ ചിത്രം പ്രദർശിപ്പിച്ച തിയറ്ററിനു മുന്നിൽ ഒരാൾ ഇന്നലെ ആത്മാഹുതി ശ്രമം നടത്തി. യുപിയിൽ സീതാപുരിൽ ചിത്രം പ്രദർശിപ്പിച്ച തിയറ്ററിന്റെ ഉടമ സഞ്ജയ് അഗർവാളിനെ ചിലർ കയ്യേറ്റം ചെയ്തു. രാജസ്ഥാനിലെ ജയ്പുരിൽ കർണിസേന പ്രതിഷേധ ബൈക്കു റാലി സംഘടിപ്പിച്ചു. പല സ്ഥലങ്ങളിലും കടകൾക്കു നേരെ കല്ലേറുണ്ടായി. ഉദയ്പുരിൽ രണ്ടു ഡസൻ കടകൾ കല്ലേറിൽ തകർന്നു.

അതെ സമയം ‘പത്മാവത്’ വെട്ടിക്കുറയ്ക്കലില്ലാതെ അതേപോലെ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കാൻ പാക്കിസ്ഥാനിലെ സെൻസർ ബോർഡ് അനുമതി നൽകി. ‘യു’ സർട്ടിഫിക്കറ്റാണു സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.