പരസ്യങ്ങള്‍ക്ക് പിന്നാലെ പായുന്നവരുടെ ശ്രദ്ധയ്ക്ക്; വെളുക്കാന്‍ തേച്ചത് പാണ്ടാകും..

0
61

പരസ്യങ്ങള്‍ക്ക് പിന്നാലെ പായുന്ന പുതുതലമുറയ്ക്ക് മുന്നറിയിപ്പുമായി ത്വക്ക് രോഗ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട്. ആരേയും കൊതിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ട് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക.
കൊച്ചിയില്‍ നടന്ന ത്വക്ക് രോഗ വിദഗ്ധരുടെ ദേശീയ സെമിനാറിലാണ് പഠനം പുറത്ത് വിട്ടത്.
കേരളത്തില്‍ ത്വക്ക് രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ച് ശതമാനം മാത്രമായിരുന്ന ത്വക്ക് രോഗം ഇന്ന് ഇരുപത്തഞ്ച് ശതമാനമായി ഉയര്‍ന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
വന്‍തോതില്‍ സ്റ്റിറോയിഡുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ദ്ധക ക്രീമുകളാണ് ഇത്തരത്തില്‍ ത്വക് രോഗങ്ങളിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിറം വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രീമുകളില്‍ വന്‍തോതില്‍ സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
ഇത് ക്രമേണ കാന്‍സറിന് കാരണമാകുന്നു.