ബംഗളൂരുവില്‍ പത്മാവത് പ്രദര്‍ശിപ്പിച്ച തീയേറ്ററിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

0
46


ബംഗളൂരു: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തീയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. ബലഗാവിയിലെ പ്രകാശ് തിയറ്ററിനു നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിഭ്രാന്തരായി ഓടിയവര്‍ക്കാണ് പരിക്കേറ്റത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.

അതിനിടെ, കേരളത്തിലും പത്മാവത് സിനിമക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന വ്യക്തമാക്കി. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കത്തു നല്‍കുമെന്നും കര്‍ണിസേനയുടെ കേരള പ്രസിഡന്റ് ജഗദീഷ് പാല്‍സിങ് റാണാവത് തൃശൂരില്‍ പറഞ്ഞു.