ബ്ലാസ്റ്റേഴ്സിൽ മാ​ർ​ക് സി​ഫ്നി​യോ​സി​ന് പകരക്കാരൻ എത്തി

0
46

കൊ​ച്ചി: പാ​തി​വ​ഴി​യി​ൽ ക​ളി മ​തി​യാ​ക്കി മ​ട​ങ്ങി​യ മാ​ർ​ക് സി​ഫ്നി​യോ​സി​ന് പ​ക​ര​ക്കാ​ര​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ക​ണ്ടെ​ത്തി. ഐസ്‌ലന്‍ഡ് ദേ​ശീ​യ താ​രം ഗു​ഡ്യോ​ൻ ബാ​ൾ​ഡ്വി​ൻ​സ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക് എ​ത്തു​ന്ന​ത്.
ഐ​സ് ല​ൻ​ഡ് ക്ല​ബ്ബാ​യ എ​ഫ്സി സ്റ്റാ​ർ​നാ​നി​ൽ​നി​ന്ന് വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ൾ​ഡ്വി​ൻ​സ​ൻ മ​ഞ്ഞ​പ്പ​ട​യി​ലേ​ക്ക് എ​ത്തു​ന്ന​ത്..

ഇനി ഡല്‍ഹിക്കെതിരായ മത്സരത്തിന് താരം ഇറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്്യല്‍ മീഡിയ പേജുകളിലൂടെ പുതിയ താരത്തിന്റെ വരവ് ഇതിനോടം പ്രഖ്യാപിച്ചിട്ടുണ്ട്.

അതെ സമയം കേരള ബ്ലാസ്റ്റേഴ്സ് വിട്ട മാര്‍ക്ക് സിഫ്നിയോസിന്റെ സൈനിംഗ് എഫ് സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തന്നെ സിഫ്നിയോസുമായി ഗോവ കരാറില്‍ എത്തിയിരുന്നു. ഇന്ന് സിഫ്നിയോസ് കരാറില്‍ ഒപ്പിട്ടതോടെ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുക ആയിരുന്നു.