മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു

0
43


മങ്കട: മലപ്പുറം ജില്ലയിലെ മങ്കടയില്‍ നിയന്ത്രണം വിട്ട ട്രെയിലര്‍ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാര്‍ തകര്‍ന്നെങ്കിലും കാര്‍ യാത്രികരായ അധ്യാപക ദമ്പതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ ഏഴു മണിയോടെ മങ്കടയ്ക്കു സമീപമായിരുന്നു അപകടം.

പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും വരികയായിരുന്ന ട്രെയിലര്‍ ലോറിയാണ് വളവു തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞത്. ലോറിയുടെ എഞ്ചിന്‍ ഓഫാകാതെ സംഭവസ്ഥത്ത് മുഴുവന്‍ പുക നിറഞ്ഞതോടെ പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.