യു എ ഇയുടേത് ലോകത്തെ വിശ്വസനീയമായ ഭരണകൂടം

0
51

ദുബൈ: യു എ ഇയുടേത് ലോകത്തെ ഏറ്റവും വിശ്വസനീയമായ രണ്ടാമത്തെ ഭരണകൂടമെന്ന് റിപോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എടല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ അധികൃതരുടേതാണ് റിപോര്‍ട്.
ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഗവണ്‍മെന്റാണ് രാജ്യത്തുള്ളതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ കുറിച്ചിട്ടു. ജനങ്ങള്‍ക്ക് ഗവണ്മെന്റിലുള്ള വിശ്വാസം ഏറെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപോര്‍ട്ടുകളോട് ശൈഖ് മുഹമ്മദ് പ്രതികരിച്ചു

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ 28 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് യു എ ഇയുടെ സ്ഥാനം ലോകത്തു രണ്ടാമതായി അടയാളപെടുത്തിയത്.