രാഹുലിൻറെ സ്ഥാനം ആറാം നിരയിൽ; പ്രതിഷേധവുമായി കോൺഗ്രസ്

0
44

ന്യൂഡൽഹി: രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെയും സൈനിക കരുത്തിന്റെയും പ്രകടനമായി മാറിയ റിപ്പബ്ലിക് ദിന പരേഡിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയിൽ. നാലാം നിരയിലാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് കോൺഗ്രസ് അധ്യക്ഷനെ ആറാം നിരയിലേക്ക് മാറ്റിയത്. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനൊപ്പമായിരുന്നു പരേഡിൽ രാഹുലിന്റെ സ്ഥാനം.

പിൻനിരയിൽ സ്ഥാനം നൽകി പാർട്ടി അധ്യക്ഷനെ അപമാനിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എല്ലായ്പ്പോഴും കോൺഗ്രസ് മേധാവിക്ക് ഒന്നാം നിരയിലായിരുന്നു ഇരിപ്പിടം. പത്ത് ആസിയാൻ രാജ്യ മേധാവികൾ സാക്ഷ്യം വഹിച്ച പരേഡിൽ തങ്ങളെ അപമാനിക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

അതെ സമയം കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യോ​ടു പ്ര​തി​ക​രി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രംഗത്ത് വന്നു . എ​വി​ടെ ഇ​രി​ക്കു​ന്നു എ​ന്ന​ത് താ​ൻ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. സ​ർ​ക്കാ​ർ ന​ട​പ​ടി​യോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന ടി​ക്ക​റ്റ് വാ​ങ്ങി പ​രേ​ഡ് വീ​ക്ഷി​ക്ക​ണ​മെ​ന്ന വാ​ദ​ങ്ങ​ളെ ത​ള്ളി​യ രാ​ഹു​ൽ, പ​ബ്ളി​സി​റ്റി​ക്കാ​യു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.