റിപബ്ലിക് ദിനത്തില്‍ പാകിസ്താന് മധുരം നല്‍കാതെ ബി.എസ്.എഫ്;നടപടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍

0
44


ശ്രീനഗര്‍: 69-ാമത് റിപബ്ലിക് ദിനത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികര്‍ക്ക് മധുരം നല്‍കില്ലെന്ന് വ്യക്തമാക്കി ബിഎസ്എഫ്. പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് മധുരം വിതരണം ചെയ്യാന്‍ ബിഎസ്എഫ് വിസമ്മതിച്ചത്.
ജമ്മുകശ്മീരിലും രാജ്യാതിര്‍ത്തിയിലുമായി പാകിസ്താന്‍ അടുത്തിടെ നടത്തിയ ആക്രമണങ്ങളില്‍ ജവാന്മാരും പ്രദേശവാസികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതാണ് സൈന്യത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയതും. റിപ്പബ്ലിക് ദിനത്തില്‍ ഇത്തവണ മധുരം കൈമാറില്ലെന്ന കാര്യം വ്യാഴാഴ്ച തന്നെ പാകിസ്താനെ അറിയിച്ചിരുന്നുവെന്നും ബിഎസ്എഫ് വ്യക്തമാക്കി.
ഈദ്, ദീപാവലി, സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം തുടങ്ങി രാജ്യത്തിന്റെ പ്രധാന ആഘോഷവേളകളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും പരസ്പരം മധുരം വിതരണം ചെയ്യുന്നതും, ആശംസകള്‍ കൈമാറുന്നതും പതിവായിരുന്നു.