റിപബ്ലിക് ദിന സന്ദേശത്തില്‍ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

0
46
New Delhi: Congress Vice President Rahul Gandhi during a press conference at Parliament in New Delhi on Wednesday. PTI Photo by Subhav Shukla (PTI12_14_2016_000052B)

ന്യൂഡല്‍ഹി: ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാനാവില്ലെന്ന് റിപബ്ലിക് ദിന
സന്ദേശത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍. രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കാന്‍ നാമോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യവും സമത്വവും നീതിയും രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യമായി ലഭിക്കണം.ഭരണഘടനയെപ്പോലും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങളെ ഒന്നിച്ച് ചെറുക്കേണ്ടതുണ്ട്.ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ള നാനാത്വങ്ങളെ അംഗീകരിക്കാന്‍ നാം ബാധ്യതപ്പെട്ടിരിക്കുന്നു, എന്ന് തുടങ്ങുന്ന സന്ദേശം, രാജ്യത്തോട് എനിക്ക് പറയാനുള്ളത് എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഈ രാജ്യത്തെ സംരക്ഷിക്കേണ്ട ഏറ്റവും അടിയന്തരസമയം ഇതാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു. പാവനമായ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥകളും നിയമങ്ങളും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ഉതകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം

നമ്മുടെ ആശയങ്ങള്‍ രാജ്യത്തോട് വിളിച്ച് പറയാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണം,അവിടെ കയ്യൂക്കിന്റെയും വിരട്ടലിന്റെയും ഭീഷണിയുടെയും ഭാഷ വേണ്ടെന്നാണ് രാഹുല്‍ സന്ദേശത്തിന്‍ അടിവരയിട്ട് പറയാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് ഇടയില്‍ സാഹോദര്യത്തിന്റെ ഊഷ്മളമായ ബന്ധം വളര്‍ത്തേണ്ടതുണ്ട്. നമ്മുടെ പശ്ചാത്തലം എന്താണെങ്കിലും നാമെല്ലാവരും ഭാരതീയരാണെന്ന് മഹത്തായ ബോധം നമ്മില്‍ നിറയട്ടെ എന്ന് പറഞ്ഞവാസാനിപ്പിച്ച രാഹുല്‍ ആദ്യ വാചകം മുതല്‍ ശ്രമിച്ചത് ഭിന്നപ്പിക്കലിന്റെ രാഷ്ട്രീയം പയറ്റുന്ന സംഘപരിവാരത്തെ ചെറുക്കണമെന്ന് തന്നെയാണ്.