ലീഡുയര്‍ത്തി ഇന്ത്യ; രഹാനെ രക്ഷകനാകുന്നു

0
38

ജൊഹാനസ് ബര്‍ഗ്: അവസാന ടെസ്റ്റിൽ ആശ്വാസ വിജയം തേടിയിറങ്ങിയ ഇന്ത്യന്‍ പ്രതീക്ഷകള്‍ അജിങ്ക്യ രഹാനെ ചുമിലിലേറ്റുന്നു. മൂന്നാം ദിനം തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യ പിന്നീട് നിലമെച്ചപ്പെടുത്തുകയായിരുന്നു.

നായകന്‍ വിരാട് കൊഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തെ ചെറുത്തുനിന്ന രഹാനെയാണ് ഇപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷനല്‍കുന്നത്.

കൊഹ്ലിയും പാണ്ഡ്യയും വീണെങ്കിലും രഹാനെ പ്രതിരോധം തുടരുകയാണ്. 46 റണ്‍സ് നേടിയാണ് രഹാനെ ബാറ്റിംഗ് തുടരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 6 ന് 199 എന്ന നിലയിലാണ്. ഭുവനേശ്വേർ കുമാറാണ്  രഹാനെയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. ഇന്ത്യയുടെ ലീഡ് 192 റണ്‍സായിട്ടുണ്ട്.