ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനയ്ക്ക് വന്‍ നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ദേവേന്ദ്ര ഫട്നാവിസ്

0
40

മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനയ്ക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ശിവസേന ബുദ്ധിയുള്ള പാര്‍ട്ടിയാണ്. അതുകൊണ്ട് അവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നാണ് പ്രതീക്ഷയെന്നും ഫട്നാവിസ് പറഞ്ഞു.

കോണ്‍ഗ്രസും എന്‍.സി.പിയും ഒരുമിച്ച് മത്സരിക്കുമ്പോള്‍ അതിനെ എതിര്‍ക്കണമെങ്കില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യം നിലനില്‍ക്കണം. അല്ലെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കും അത് ഗുണകരമാവില്ലെന്നും ഫട്നാവിസ് പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് ശിവസേന കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബിജെപി സര്‍ക്കാരിനെതിരെ കനത്ത വിമര്‍ശനമുയര്‍ത്തിയാണ് ബന്ധം അവസാനിച്ചത്.