വലിയ ചരക്കു കപ്പല്‍ സ്വന്തമാക്കി മിലാഹയുടെ വികസനം

0
59

ദോഹ: വലിയ ചരക്കു കപ്പല്‍ സ്വന്തമാക്കി ഖത്വര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാരിടൈം ലോജിസ്റ്റിക് കമ്പനിയായ മിലാഹ. 3768 ടി ഇ യു ശേഷിയുള്ള മജ്ദ് എന്ന വെസ്സലാണ് കമ്പനി വാങ്ങിയത്. മിലാഹയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കപ്പലെന്ന ഖ്യാതിയും മജ്ദിനാണ്. ഇതുള്‍പ്പടെ പതിനേഴ് കണ്ടെയ്നര്‍ വെസ്സലുകളാണ് മിലാഹക്കുള്ളത്.

നിലവില്‍ മിലാഹയുടെ പൂര്‍ണ ഉടമസ്ഥതയില്‍ 80ലധികം വെസ്സലുകളുണ്ട്. ഇതില്‍ ദ്രവീകൃത പ്രകൃതിവാതക വെസ്സലുകളും പ്രൊഡക്റ്റ് ടാങ്കറുകളും ഓഫ്ഷോര്‍ വെസ്സലുകളും കണ്ടെയ്നര്‍- ബള്‍ക്ക് വെസ്സലുകളും ഉള്‍പ്പെടും. മിലാഹയുടെ വളര്‍ച്ചകൈവരിക്കുന്ന കപ്പല്‍ ശൃംഖലയിലേക്ക് ഉടന്‍തന്നെ മാജ്ദിനെയും കൂട്ടിച്ചേര്‍ക്കുമെന്ന് മിലാഹ പ്രസിഡന്റും സി ഇ ഒയുമായ അബ്ദുര്‍റഹ്മാന്‍ ഇസ്സ അല്‍മന്നായി പറഞ്ഞു.1957 ജൂലൈയില്‍ സ്ഥാപിതമായ മിലാഹ ഖത്വറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ പൊതു ഓഹരി ഉടമസ്ഥതാ കമ്പനിയാണ്. മിലാഹയുടെ രജിസ്ട്രേഷന്‍ നമ്പര്‍ ഒന്നാണ്.