അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് അംബാസഡര്‍ നിക്കി ഹാലെ

0
63

വാഷിങ്ടൻ: അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന വിരുദ്ധവും, വ്യക്തിപരമായി അപമാനിക്കലുമാണെന്ന് അംബാസഡര്‍ നിക്കി ഹാലെ.‘ഫയർ ആൻഡ് ഫ്യൂരി’യെന്ന പുസ്തകത്തിലൂടെയാണ് മൈക്കൽ വോള്‍ഫ് നിക്കി ഹാലെയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചത്. രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഏറെ സമയം നിക്കി ട്രംപുമായി സംസാരിച്ചിരുന്നെന്നായിരുന്നു ആരോപണം. യുഎസ് പ്രസിഡന്‍റിന്റെ എയർഫോഴ്സ് വണ്ണിൽവച്ചും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലും ആയിരുന്നു കൂടിക്കാഴ്ചകളെന്നും വൂൾഫ് വ്യക്തമാക്കി. എന്നാൽ ട്രംപുമായി രാഷ്ട്രീയ ഭാവിയെക്കുറിച്ചു ഒരു വാക്കുപോലും സംസാരിച്ചിരുന്നില്ലെന്നു നിക്കി ഹാലെ വ്യക്തമാക്കി.

നിക്കി സ്വകാര്യ സമയങ്ങള്‍ കൂടുതലും ട്രംപിനൊപ്പമാണ് ചിലവഴിക്കുന്നതെന്ന വോള്‍ഫിന്റെ ആരോപണത്തെയും നിക്കി എതിര്‍ത്തു. താന്‍ എയര്‍ഫോഴ്‌സിലായിരുന്നപ്പോള്‍ അവിടെ ഒരുപാട് പേരുണ്ടായിരുന്നെന്നും താന്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ പോലും ആളുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നും നിക്കി പറയുന്നു.