ആട് 2 ചിത്രത്തിലെ ‘ആടടാ ആട്ടം നീ’ എന്ന ഗാനം പുറത്തെത്തി

0
108

ആട് 2 ചിത്രത്തിലെ വടംവലി രംഗത്തിലുള്ള ‘ആടടാ ആട്ടം നീ’ എന്ന ഗാനം യൂട്യൂബിലൂടെ പുറത്ത്​ വിട്ടു. ആടിന്റെ ആദ്യ ഭാഗത്തിലെ ‘കൊടി കയറണ പൂരമായി’ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. അതുമായി സാമ്യമുള്ള ‘ആടടാ ആട്ടം നീ’ എന്ന പുതിയ ഗാനവും ജനശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു.

ഷാന്‍ റഹ്​മാനാണ്​ പാട്ട്​ പാടിയിരിക്കുന്നത്​. സംഗീതവും ഷാനിന്റേത് ​ തന്നെ. മനു മഞ്​ജിത്തി​ന്റേതാണ് വരികള്‍.

ക്രിസ്തുമസിന് പുറത്തിറങ്ങിയ മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് 2 നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആട് 2. നിര്‍മാണം വിജയ് ബാബു.