ആദായ നികുതിയില്‍ നിന്ന് റീഫണ്ട് നേടുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ

0
52

ന്യൂഡല്‍ഹി: ആദായ നികുതിയില്‍ നിന്ന് റീഫണ്ട് നേടുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴയടക്കമുള്ള നിയമനടപടികള്‍.

പ്രമുഖ കമ്പനികള്‍ ഉള്‍പ്പടെയുള്ളവ തെറ്റായ വിവരങ്ങള്‍ നല്‍കി ജീവനക്കാര്‍ക്ക് നികുതി റീഫണ്ടിന് അവസരമുണ്ടാക്കിക്കൊടുത്തതായി ഈയിടെ കണ്ടെത്തിയിരുന്നു. ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നഷ്ടംകാണിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് തട്ടിയ നിരവധി കേസുകളും ഈയിടെ കണ്ടെത്തിയിരുന്നു.

ഇത്തരം കേസുകളില്‍ അടച്ച നികുതിയുടെ മൂന്നിരട്ടിവരെ പിഴയീടാക്കാന്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് അനുമതിയുണ്ട്.

ആദായ നികുതി ഇളവുകള്‍ ലഭിക്കുന്നതിന് കൃത്രിമരേഖകള്‍ നല്‍കി വ്യാപകമായി റീഫണ്ട് വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയത്.

നോട്ട് അസാധുവാക്കിയതിനുശേഷമുള്ള കഴിഞ്ഞ ബജറ്റില്‍ സെക് ഷന്‍ 270 ഭേദഗതിചെയ്താണ് നിയമം ശക്തമാക്കിയത്.