ആശ്വാസ ജയത്തിന് 9 വിക്കറ്റ് മാത്രം അകലെ ഇന്ത്യ

0
52

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 17 എന്ന നിലയില്‍. പരമ്പരയിലെ ആശ്വാസ ജയത്തിന് 9 വിക്കറ്റ് മാത്രം അകലെയാണ് ഇന്ത്യ. 241 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 17 റണ്‍സ് എടുത്തപ്പോഴേക്കും ജസ്പ്രീത് ബൂംറയുടെ പന്ത് ഹെല്‍മറ്റില്‍ തട്ടി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എല്‍ഗറിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നത്തെ കളിയവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നാലു റണ്‍സ് എടുത്ത മര്‍ക്റാമിന്റെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തില്‍ പാര്‍ഥിവ് പട്ടേല്‍ ക്യാച്ചെടുത്താണ് മര്‍ക്‌റാമിനെ പുറത്താക്കിയത്. 11 റണ്‍സ് നേടിയ ഡീന്‍ എല്‍ഗറിനൊപ്പം 2 റണ്ണുമായി ഹാഷിം അംലയാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് 247 റണ്‍സിന് അവസാനിക്കുകയായിരുന്നു.