ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തി

0
48

കൊച്ചി: പീഡനക്കേസില്‍ കുറ്റാരോപിതനായ നടന്‍ ഉണ്ണിമുകുന്ദനെതിരായി പരാതിക്കാരി മൊഴി നല്‍കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉണ്ണിമുകുന്ദന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (സി.ജെ.എം) കോടതിയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. അടച്ചിട്ട കോടതിമുറിയിലായിരുന്നു നടപടിക്രമങ്ങള്‍. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും.