ഐപിഎല്‍ താരലേലം ആരംഭിച്ചു: ആരാലും ശ്രദ്ധിക്കപ്പെടാതെ ക്രിസ് ഗെയ്ല്‍

0
58

ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലം ആരംഭിച്ചു. 5.20 കോടി രൂപയ്ക്ക് ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്.      ആര്‍. അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 5.40 കോടി രൂപയ്ക്ക് കിറോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. ലേലത്തില്‍ ക്രിസ് ഗെയിലിനെ ഒരു ടീമും സ്വന്തമാക്കാതിരുന്നത് ശ്രദ്ധേയമായി.

ബെന്‍സ്‌റ്റോക്ക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. അജിങ്ക്യ രഹാനയെ ആര്‍.ടി.എം വഴി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. 4 കോടി രൂപയ്ക്കാണ് രഹാനയെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. മാക്‌സ്‌വെല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് (9 കോടി). ഷക്കീബ് അല്‍ ഹസ്സനെ 2 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഹര്‍ഭജന്‍ സിങ്ങിനെ 2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ ആര്‍.ടി.എം വഴി 1.6 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തി.