കാബൂളിലെ വിദേശ എംബസികള്‍ക്ക് സമീപം ബോംബ് സ്‌ഫോടനം; 40 മരണം

0
36

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 140 ഓളം പേര്‍ക്ക് പരിക്കകേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളും വിദേശ എംബസികളും ഏറെയുള്ള മേഖലയിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചത്. ചെക്‌പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു.

പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ച മുന്‍പ് ഇതേ സ്ഥലത്ത് ഒരു ഹോട്ടല്‍ ലക്ഷ്യമാക്കിയും ഭീകരാക്രമണം നടന്നിരുന്നു.