കാബൂള്‍ ഭീകരാക്രമണം; ഇന്ത്യ അപലപിച്ചു

0
52

കാബൂള്‍: കാബൂളിലുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. കിരാതവും ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി. 140ലധികം പേര്‍ക്ക് പരിക്കേറ്റു. എംബസികള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ ഗവണ്‍മെന്റ് ഓഫീസുകളും ഏറെയുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സാണ് പൊട്ടിത്തെറിച്ചത്. ചെക്പോസ്റ്റിന് സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. ആക്രമത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.