കാസ്ഗഞ്ച് ആക്രമണം; പ്രതിഷേധക്കാര്‍ രണ്ടു ബസുകള്‍ക്ക് തീയിട്ടു

0
43

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എബിവിപിയും വിശ്വ ഹിന്ദു പരിഷത്തും നടത്തിയ ബൈക്ക് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘര്‍ഷം രൂക്ഷമാകുന്നു. പടിഞ്ഞാറന്‍ യുപിയിലെ കാസ്ഗഞ്ചിലായിരുന്നു സംഭവം. മരിച്ച യുവാവിന്റെ മൃതദേഹം അടക്കം ചെയ്തതിനുശേഷം പ്രതിഷേധം അക്രമത്തിലേക്കു നീങ്ങുകയായിരുന്നു. പ്രതിഷേധക്കാര്‍ ടൗണിലെ പ്രധാന മാര്‍ക്കറ്റിലെ ഏതാനും കടകള്‍ കത്തിനശിച്ചു. ഒരു സംഘം രണ്ടു ബസുകള്‍ കത്തിക്കുകയും ചെയ്തു.