കുറ്റവിമുക്തനായതോടെ എ.കെ ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സങ്ങളില്ലെന്ന് ടി.പി പീതാംബരന്‍

0
36

കോട്ടയം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെ എ.കെ ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സങ്ങളില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍. കേസുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങള്‍ കൈമാറുന്നതിനും മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായി ഞായറാഴ്ച എന്‍സിപി സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. എന്നാല്‍ ഇത് ഔപചാരികതയുടെ ഭാഗമായുള്ള കൂടിക്കാഴ്ച മാത്രമാണെന്നും ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്കു തിരികെയെത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ പറഞ്ഞു.