കുവൈത്തില്‍ പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് പിഴകൂടാതെ മടങ്ങാന്‍ അവസരം

0
49

കുവൈറ്റ് സിറ്റി: കുവൈത്തില്‍ 25 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇതോടെ അവസരം ലഭിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. അതെ സമയം പിഴ അടച്ച് രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താമസ രേഖ നിയമവിധേയമാക്കാനും അവസരം നല്‍കും. പൊതുമാപ്പ് കാലയളവിനുശേഷവും രാജ്യത്ത് തുടരുന്നവരെ പിടികൂടുന്നതിനായി കര്‍ശനമായ പരിശോധനയും പിടിക്കപ്പെടുന്നവര്‍ക്ക് കനത്തപിഴയും ശിക്ഷയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങളും പേപ്പര്‍വര്‍ക്കുകളും ചെയ്യാന്‍ പ്രത്യേക ഹെല്‍പ്‌ഡെസ്‌ക് അബ്ബാസിയയിലെ കുവൈത്ത് കെ.എം.സി.സി. ഓഫീസില്‍ തുടങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.