കേരള ബ്ലാസ്റ്റേഴ്സിന് ഗാനവുമായി പെരിന്തൽമണ്ണ സ്വദേശി അനീഷ്

0
471

ഇനി കളി മാറും, കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക് കരുത്തു പകരാൻ ഗാനവുമായി എത്തിയിരിക്കുകയാണ് യുവ സംഗീത സംവിധായകൻ കെ .പി .അനീഷ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് ഇദ്ദേഹം. അനീഷ് തന്നെയാണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

ഷജീബ്, രാജേഷ് എന്നിവരാണ് പാടിയിരിക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങളും ആരാധകരുടെ ആര്‍പ്പുവിളികളും താരങ്ങളുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

നിലവിൽ സോഷ്യല്‍ മീഡിയ ചാനലുകളിൽ തരംഗമായി മാറിയ പാട്ടുകൾക്ക് ഈണം നൽകിയ വ്യക്തിയാണ് അനീഷ്.