കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നു

0
37

കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച. ഇന്ന് ഉച്ചയോടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഐലന്റിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയും സമീപത്തുളള കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുകയും ചെയ്തു.

ജില്ലാ അധികൃതരും ഫാക്ടും അമോണിയ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016-ലും ഫാക്ട് അമ്പലമേട് യൂണിറ്റിലേക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നിരുന്നു. ബാര്‍ജിന്റെ വാല്‍വ് ചോര്‍ന്നതാണ് അന്ന് അപകടത്തിന് വഴിവെച്ചത്.