താരലേലത്തിൽ സഞ്ജുവിന് 8 കോടി

0
46

മലയാളി താരം സഞ്ജു സാംസണ്‍ താര ലേലത്തില്‍ തിളങ്ങി. 8 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. അടിസ്ഥാന വില ഒരു കോടി രൂപ നിശ്ചയിച്ചിരുന്ന യുവതാരത്തിനു വേണ്ടി ടീമുകള്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് താരലേലത്തില്‍ കാണാന്‍ സാധിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്.. സഞ്ജുവിനായി മുംബൈ ഇന്ത്യൻസും രംഗത്തെത്തിയിരുന്നു.

അതേസമയം മറ്റൊരു ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യയും നേട്ടം കൊയ്തു. 11 കോടി രൂപയ്ക്ക് സണ്‍റൈസസ് ഹൈദരാബാദാണ് ഈ മുന്‍ കൊല്‍ക്കത്തന്‍ താരത്തെ ടീമിലെത്തിച്ചത്.