തൃശൂരില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു

0
43

തൃശ്ശൂര്‍: എടമുട്ടത്ത് പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ (70), വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.

രാവിലെ ഏഴ് മണിയോടെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള കലാകാരന്‍മാര്‍ സഞ്ചരിച്ച വാഹനമാണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.