തൃശൂര്‍ ചെറുതുരുത്തിയില്‍ ഉല്ലാസ ജീപ്പ് അപകടത്തില്‍പ്പെട്ടു; രണ്ടു മരണം

0
71

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ ഉല്ലാസ ജീപ്പ് അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. പൂനെ സ്വദേശികാളായ സിദ്ധാര്‍ത്ഥ് ശേഖര്‍ (5), ധനശ്രീ (38) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചെറുതുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. ഉല്ലാസ കേന്ദ്രത്തിലെ ഓഫ് റോഡ് ജീപ്പ് റോഡിലേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് പുറകിലേക്ക് മറിയുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ ഗുരുതരാവസ്ഥയിലാണ്. മുത്തച്ഛനും രണ്ട് പെണ്‍കുട്ടികളും അവരുടെ രണ്ട് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

മൃതദേഹങ്ങള്‍ പി.കെ.ദാസ് ആശുപത്രിയില്‍ സുക്ഷിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചെറുതുരുത്തി പൊലീസ് അറിയിച്ചു.