പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു; കാശ്മീരില്‍ നാളെ ബന്ദ്

0
38

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരം തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു സംഭവം. ഷോപ്പിയാനിലെ ഗനോപോരയില്‍ പെട്രോളിംഗ് സംഘത്തിനു നേര്‍ക്ക് കല്ലേറു നടത്തിയവര്‍ക്ക് നിറയൊഴിച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. വിമത സംഘടനകള്‍ ഞായറാഴ്ച കാശ്മീര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.