ഫെയ്സ്ബുക്കിന്‍റെയും ഗൂഗിളിന്‍റെയും നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു; ജോര്‍ജ് സോറോസ്

0
72

ദാവോസ്: ഫെയ്സ്ബുക്കിനും, ഗൂഗിളിനുമെതിരെ പ്രമുഖ വ്യവസായിയായ ജോര്‍ജ് സോറോസ്. സ്വറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയകളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് പ്രഖ്യാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ദാവോസ് ആണെന്നും, ഉപയോക്താക്കളെ വഞ്ചിക്കുന്നതിനുള്ള ശക്തി ഫെയ്സ്ബുക്കിനും, ഗൂഗിളിനും ഉണ്ടെന്നും, ഏകാധിപത്യ നിയന്ത്രണത്തിന് വഴിവെക്കുമെന്നും ശതകോടി നിക്ഷേപകനും കാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് സോറോസ് പറഞ്ഞു.

അമേരിക്കന്‍ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകര്‍ന്നടിയുന്നതിനു മുമ്പുള്ള കുറച്ചുസമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് മുമ്പ് തന്നെ ആളുകളുടെ ചിന്താശേഷിയെ സ്വാധീനിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നതിനാല്‍ അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടുതല്‍ ഗുരുതരമാണെന്ന് സോറോസ് ചൂണ്ടിക്കാട്ടി

വലിയ ഏകാധിപത്യ ശക്തിയായി ഫെയ്സ്ബുക്കും, ഗൂഗിളും വളര്‍ന്നിരിക്കുന്നു. എന്നാല്‍ അന്തരീക്ഷത്തെ ചൂഷണം ചെയ്താണ് കമ്ബനികള്‍ ലാഭം ഉണ്ടാക്കുന്നത്.

മുന്‍ നിക്ഷേപകരും ജീവനക്കാരും ഉള്‍പ്പടെ നിരവധി ആളുകളാണ് ഫെയ്സ്ബുക്കിനെതിരെ ആഞ്ഞടിച്ചത്. മികച്ച മത്സരം നിലനിര്‍ത്തുന്നതിനും, പുതുമയ്ക്കും, ന്യായവും, തുറന്നതുമായ ആഗോള സാഹചര്യം ഒരുക്കുന്നതിനും കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.