ഫോണ്‍കെണി കേസില്‍ കോടതി വിധി ഇന്ന്‌

0
52

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഫോണ്‍കെണി വിവാദത്തില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ ഔദ്യോഗിക വസതിയില്‍ വച്ച് അശ്ലീലം സംസാരിച്ച് ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, കഴിഞ്ഞ ദിവസം തനിക്ക് യാതൊരു പരാതിയുമില്ലെന്ന് പരാതിക്കാരി ബോധിപ്പിച്ച സാഹചര്യത്തില്‍ ശശീന്ദ്രന് അനുകൂലമായി തന്നെ വിധി വരാനാണ് സാധ്യത. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്ന കേസില്‍ ഒത്തുതീര്‍പ്പുണ്ടായിരുന്നു. കേസിനാസ്പദമായ സംഭവം ഫോണ്‍കെണിയാണെന്ന് വാര്‍ത്ത പ്രക്ഷേപണം ചെയ്ത ചാനല്‍ തുറന്നുസമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഫോണ്‍കെണിയുടെ അണിയറക്കാര്‍ ഇപ്പോഴും നിയമ നടപടി നേരിടുന്നുണ്ട്.

കേസില്‍ അനുകൂല വിധി വരികയാണെങ്കില്‍ മന്ത്രി സ്ഥാനത്തേക്ക് തിരികെയെത്താനാവുമെന്ന് ശശീന്ദ്രന്‍ പ്രതീക്ഷിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശശീന്ദ്രന്റെ പ്രതീക്ഷകള്‍ നടപ്പാകാനുള്ള സാധ്യതയാണ് കൂടുതല്‍.