ഫോണ്‍കെണി കേസ്; വിധിയില്‍ സന്തോഷം, തനിക്കെതിരെ പാര്‍ട്ടിയില്‍ ആരും ഗൂഢാലോചന നടത്തിയിട്ടില്ല: എ.കെ ശശീന്ദ്രന്‍

0
38

തിരുവനന്തപുരം: ഫോണ്‍കെണി കേസിലെ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. തനിക്കെതിരെ പാര്‍ട്ടിയില്‍ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഇന്ന് എന്തൊക്കായാണ് നടന്നതെന്ന് വക്കീലുമായി സംസാരിക്കാതെ പറയാന്‍ പറ്റില്ല. എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല. ആര് ഗൂഡാലോചന നടത്തി എന്നറിയില്ല. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ നീതിക്ക് സന്തോഷമുണ്ട്.

പാര്‍ട്ടി സംസ്ഥാന കമ്മറ്റിയും അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ അതിന് പ്രാപതിയുള്ള നേതൃത്വമാണ് എന്‍.സി.പിയ്ക്കുള്ളത്. പാര്‍ട്ടി നടപടി ക്രമങ്ങളുമായി പൊരുത്തപ്പെട്ടും സമരസപ്പെട്ടും മാത്രമേ തീരുമാനമെടുക്കാനാരു. മാധ്യമ ലോകം എനിക്ക് നല്‍കിയ പിന്തുണ വളരെ വലുത്. അതിന് എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.