ബിനോയിയും ശ്രീജിത്തും എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം: ഷിബു ബേബി ജോണ്‍

0
49

കൊല്ലം: ബിനോയ് കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ദുബായില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിനോയി ചെയ്യുന്ന ബിസിനസ് എന്താണെന്നോ എങ്ങനെയാണ് ഇത്രയും വലിയ തുക കടം വന്നതെന്നും യാതൊരു വിവരവും ആര്‍ക്കും അറിയില്ല. സിപിഎം പോലെ ഒരു പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ട് പണം തട്ടിയെടുക്കാനായി ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെ കേസെടുക്കാനും നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാവണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

ദുബായിയില്‍ യാതൊരു കേസുമില്ലാത്ത വ്യക്തിക്കെതിരെ ഒരുസംഘം ആളുകള്‍ ഗൂഢാലോചന നടത്തുകയും ഇതിന്റെ ഭാഗമായി ഒരു വിദേശി ഇന്ത്യയിലെത്തി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയുമായിരുന്നു എന്നാണ് സിപിഎം വാദമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു.