മഞ്ഞ ഗൗണില്‍ തിളങ്ങി ബോളിവുഡ് സുന്ദരിമാര്‍

0
65

വേഷവിതാനങ്ങളുടെ പുത്തന്‍ ട്രെന്‍ഡുകളിലൂടെ എന്നും പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിവുള്ളവരാണ് ബോളിവുഡ് സുന്ദരിമാര്‍ . സിനിമയ്ക്ക് അകത്തും പുറത്തുമായി കാഴ്ചയുടെ നിറവൈവിധ്യം ഒരുക്കുന്നതില്‍ ഒട്ടും പിന്നിലല്ല സോനം കപൂറും ക്യതി സനോനും.
പലപ്പോഴും വസ്ത്രങ്ങളിലെ വ്യത്യസ്തത അവരുടെ രൂപത്തേയും ഭാവത്തേയും മാറ്റി മറിക്കാറുണ്ട്.

ഇത്തവണ എച്ച്.ടി മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് ചടങ്ങില്‍ മഞ്ഞ ഗൗണില്‍ എത്തിയാണ് ഇരുവരും ആരാധകരെ ഞെട്ടിച്ചത്.

 


കണ്ണെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ദീപ്തമായ ഹ്യൂന്‍ മി നീല്‍സണ്‍ മഞ്ഞ ഉടയാടയില്‍ ഫാഷന്‍ പണ്ഡിറ്റുകളുടെ ആദരവ് സോനം പിടിച്ചുപറ്റി. സാറ്റിന്‍ പട്ടിന്റെ തികവില്‍ ഉരിഞ്ഞ കരയും പെരുപ്പിച്ച സിംഗിള്‍ ഷോള്‍ഡറിലുമാണ് ഈ വസ്ത്രവൈവിധ്യം സോനത്തെ അതിസുന്ദരിയാക്കിയത്. പച്ച പാദരക്ഷയും തടിച്ച ബ്രേസ്‌ലെറ്റും ആ കാഴ്ചയുടെ വിസ്മയം വര്‍ധിപ്പിച്ചു. ലളിതമായ പിങ്ക്‌പോപ് കളര്‍ ആണ് ചുണ്ടില്‍ അണിഞ്ഞത്.

എന്നാല്‍ ആരാധകരെ ഒട്ടും നിരാശരാക്കാതെയാണ് ക്യതി വേദിയിലെത്തിയത്.

 

 

മഞ്ഞയില്‍ ഞൊറിയും നൂല്‍ തൊങ്ങലുകളും ആ ഗബ്രിയേല ഉടയാടയുടെ ഭംഗി കൂട്ടി.