വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്ന് ജെക്കബ് തോമസ്

0
45


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്ന് ജേക്കബ് തോമസ് ചോദിക്കുന്നു. മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ മാഫിയയ്ക്ക് ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും കഴിയുന്നു. കള്ള് മദ്യം അല്ലാതാകുന്ന സാഹചര്യമിതാണ്. മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.