വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

0
47


കോഴിക്കോട്: സ്‌കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആതിഷ് (10) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

വെള്ളിയാഴ്ചയായിരുന്നു അപകടം. സ്‌കൂള്‍ ബസ് പിന്നോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ തട്ടുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിന്റെ തലയിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ബോധരഹിതനായ ആതിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതടക്കം ഗുരുതരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം വിട്ടുനല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.