ശശീന്ദ്രനെതിരായ കേസ് തീര്‍പ്പാക്കരുതെന്ന് കോടതിയില്‍ സ്വകാര്യ ഹര്‍ജി; വിധി പ്രസ്താവം മാറ്റിവെച്ചു

0
57

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സ്വകാര്യ ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചത്. പേടി കാരണമാണ് പരാതിക്കാരി മൊഴി മാറ്റിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതിനിടെ,                എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി മാറ്റി. കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

അതേസമയം, കോടതി നടപടികളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് അനുചിതമാണെന്നും കോടതിയില്‍ എന്ത് നടന്നുവെന്ന് അറിയില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

എന്നാല്‍, വിധി അനുകൂലമായാല്‍ ശശീന്ദ്രന് വീണ്ടും മന്ത്രിയാകാമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ്           ടി.പി. പീതാംബരന്‍  വ്യക്തമാക്കി.