ഷമിക്ക് അഞ്ചു വിക്കറ്റ്;ഇന്ത്യക്ക് തകർപ്പൻ ജയം

0
57

ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ഒ​ടു​വി​ൽ പേ​സ​ർ​മാ​ർ ഇ​ന്ത്യ​ക്ക് ജ​യ​മൊ​രു​ക്കി. ആ​ദ്യ ര​ണ്ടു ടെ​സ്റ്റും പ​രാ​ജ​യ​പ്പെ​ട്ട് വൈ​റ്റു​വാ​ഷി​ന്‍റെ വ​ക്ക​ത്തു​നി​ന്ന ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ ജ​യം. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​യും ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 63 റ​ൺ​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തിയത്.

28 മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. ഒരു വിക്കറ്റിന് 124 എന്ന നിലയില്‍ നിന്ന് കൂട്ടത്തകര്‍ച്ചയിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായത് ഓപ്പണര്‍ ഡീന്‍ എല്‍ഗറിന് മാത്രമാണ്. എല്‍ഗര്‍ പുറത്താകാതെ 86 റണ്‍സ് നേടി.

രണ്ടും വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും ആഞ്ഞടിച്ചതോടെ നാലു ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് പൂജ്യം റണ്‍സെടുത്ത് പുറത്തായത്. ഇതില്‍ തന്നെ മൂന്നു താരങ്ങള്‍ നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി. ഫെബ്രുവരി ഒന്നിനാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.