സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

0
68

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാവിലെ പ്രതിനിധി സമ്മേളന നഗരിയായ നായനാര്‍ അക്കാദമിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
457 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി. ജയരാജനെതിരായ വ്യക്തി പൂജ വിവാദവും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിയും ചര്‍ച്ചയാവും. വൈകിട്ട് നടക്കുന്ന മാധ്യമ സെമിനാര്‍ വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.