സി.പി.സി അവാര്‍ഡ് 2017: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച ചിത്രം, ഫഹദ് ഫാസില്‍ മികച്ച നടന്‍, പാര്‍വതി നടി

0
83

സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസൊ ക്ലബിന്റെ(സി.പി.സി) 2017ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച ചിത്രം. മികച്ച നടനായി ഫഹദ് ഫാസിലിനെയും നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ്. ചിത്രം – അങ്കമാലി ഡയറീസ്.

മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് സജീവ് പാഴൂരിനും ശ്യാം പുഷ്‌ക്കരനുമാണ്. ചിത്രം -തൊണ്ടിമുതലും ദൃക്‌സാക്ഷിയും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അലന്‍സിയര്‍ മികച്ച സ്വഭാവ നടനായും രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കൃഷ്ണ പദ്മകുമാര്‍ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഗിരീഷ് ഗംഗാധരനും(അങ്കമാലി ഡയറീസ്) രാജീവ് രവി (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) യ്ക്കുമാണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം. മികച്ച സംഗീത സംവിധായകന്‍ – റെക്‌സ് വിജയന്‍ (മായാനദി, പറവ ), മികച്ച എഡിറ്റര്‍ കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും).

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ അഭിനയമാണ് ഫഹദിനെ മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ടേക്ക് ഓഫിലെ പ്രകടനമാണ് പാര്‍വതിയെ മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്