സൗദി കോടീശ്വര രാജാവ് അല്‍വലീദ് ബിന്‍ തലാല്‍ മോചിതനായി

0
47

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ സൗദി അറേബ്യയിലെ കോടീശ്വര രാജകുമാരന്മാരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. രണ്ടുമാസത്തെ ജയില്‍ശിക്ഷയ്ക്കുശേഷമാണ് അല്‍വലീദ് രാജകുമാരന്‍ ഇപ്പോള്‍ മോചിതനായിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അഴിമതി ആരോപണം നേരിട്ട് അഴിക്കുള്ളിലായ രാജകുമാരന്മാര്‍ നേരത്തെ ഭീമമായ തുക പിഴ നല്‍കി പുറത്തിറങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ സൗദിയുടെ ഭരണം കൈയാളുന്ന കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ നവംബറിലാണ് അല്‍വലീദ് രാജാവ് ഉള്‍പ്പടെയുള്ള ബിസിനസുകാരെയും ഉദ്യോഗസ്ഥരെയും അഴിമതികേസില്‍ അറസ്റ്റിലായത്.