2017ലെ ഹിന്ദി വാക്കായി ഓക്സ്ഫഡ് ഡിക്‌ഷനറീസ് തിരഞ്ഞെടുത്തത് ആധാറിനെ

0
58

ജയ്പൂര്‍: 2017ലെ ഹിന്ദി വാക്കായി ഓക്‌സ്ഫഡ് ഡിക്ഷനറീസ് തിരഞ്ഞെടുത്തത് ആധാറിനെ. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ വിവാദങ്ങളാണ് വാക്കിനെ പ്രശസ്തമാക്കിയത്. ആധാറിനെ ബാങ്ക് അക്കൗണ്ടും സിം കാര്‍ഡുമായി ബന്ധപ്പെടുത്തുന്നതിന് എതിരെയുള്ള ഹര്‍ജി ഉള്‍പ്പെടെ ഇക്കൊല്ലം പരിഗണിക്കുന്നതിനാല്‍ വാക്കിന്റെ പ്രശസ്തി ഇനിയും തുടരാനാണു സാധ്യത.

ജയ്പുരില്‍ നടക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍’ ആണ് ആധാറിനെ കഴിഞ്ഞ വര്‍ഷത്തെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനകളിലൂടെ പ്രശസ്തമായ ‘മിത്രോം’, നോട്ടു നിരോധനത്തിലൂടെ പ്രശസ്തമായ ‘നോട്ട്ബന്ദി’, പശുസംരക്ഷകര്‍ പ്രചാരണം നല്‍കി ‘ഗോ രക്ഷക്’ എന്നീ വാക്കുകളും പരിഗണനയ്‌ക്കെത്തിയെങ്കിലും രാജ്യവ്യാപകമായി സകലരും ചര്‍ച്ച ചെയ്ത വാക്കെന്ന നിലയിലാണ് ആധാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.