വീണ്ടും വിജയപാതയിൽ ബ്ലാസ്റ്റേഴ്‌സ്

0
76

കൊച്ചി : ആദ്യ പകുതിയിൽ പിന്നിലായിട്ടും തളരാതെ പൊരുതിയ മനസ്സ്, ഓരോ മൽസരം പിന്നിടുമ്പോഴും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന ഇയാൻ ഹ്യൂം, വിജയവഴിയിൽ ഭാഗ്യചിഹ്നമായി ടീമിനൊപ്പം ചേർന്ന ഐസ്‌ലൻഡ് താരം ഗുഡ്‌യോൻ ബാൾഡ്‌വിൻസൻ. ലീഗിൽ ടീമിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന ആരാധകർക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം സമ്മാനിച്ച മൽസരത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിപ്പോയ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്.

ദീ​പേ​ന്ദ്ര നേ​ഗി​യും ഇ​യാ​ൻ ഹ്യൂ​മും കേ​ര​ള​ത്തി​നാ​യി ഗോ​ൾ നേ​ടി​യ​പ്പോ​ൾ കാ​ലു ഉ​ച്ചെ ഡ​ൽ​ഹി ഡൈ​നാ​മോ​സി​ന്‍റെ ഗോ​ൾ നേ​ടി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ജ​യം കൊ​തി​ച്ച് ക​ള​ത്തി​ലെ​ത്തി​യ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച് ഡ​ൽ​ഹി​യാ​യി​രു​ന്നു ആ​ദ്യം വെ​ടി​പൊ​ട്ടി​ച്ച​ത്. സ്വ​ന്തം ബോ​ക്സി​ൽ പ്ര​ശാ​ന്ത് എ​തി​രാ​ളി​യെ വ​ലി​ച്ചി​ട്ട​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി കാ​ലു ഉ​ച്ചെ വ​ല​യി​ലാ​ക്കി. നി​ര​ന്ത​രം കേ​ര​ള ബോ​ക്സി​ൽ റ​യ്ഡ് ന​ട​ത്തി​യ ഡ​ൽ​ഹി അ​ർ​ഹി​ച്ച ഗോ​ൾ നേടി .

പേന്ദ്ര നേഗി (47), ഇയാൻ ഹ്യൂം (75, പെനൽറ്റി) എന്നിവരുടെ ഗോളുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് പിന്തള്ളിയത്. രണ്ടാം പകുതിയിൽ കരൺ സാഹ്നിയുടെ പകരക്കാരനായി കളത്തിലിറങ്ങി സമനില ഗോൾ നേടുകയും ഹ്യൂം പെനൽറ്റിയിലൂടെ നേടിയ വിജയഗോളിന് വഴിയൊരുക്കുകയും ചെയ്ത ദീപേന്ദ്ര നേഗിയുടെ പ്രകടനമാണ് ഈ മൽസരത്തിലെ ഹൈലൈറ്റ്. ഹീറോ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും നേഗി തന്നെ.

13–ാം മൽസരത്തിൽ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മൽസരങ്ങളിൽനിന്ന് ഒൻപതാം തോൽവി വഴങ്ങിയ ഡൽഹി ഡെയർഡെവിൾസ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.