അകാല നരയ്ക്കും മുടി കൊഴിച്ചിലിനും പരിഹാരം

0
118

 

അകാല നരയും മുടി കൊഴിച്ചിലും എല്ലായ്‌പ്പോഴും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ട് അകാല നരയും മുടി കൊഴിച്ചിലും ഉണ്ടാകാം.വിപണിയില്‍ ഉള്ള മരുന്നുകള്‍ ഉപയോഗിച്ച് ദൂഷ്യവശങ്ങള്‍ വിളിച്ചു വരുത്തുന്നതിനേക്കാള്‍ നല്ലതാണ് യാതൊരു ദോഷവും ഇല്ലാത്ത നാട്ടു വൈദ്യം ചെയ്യുന്നത്.

* കറുത്ത പൊന്നായ കുരുമുളക് പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് നരയ്ക്ക് നല്ലതാണ്.

* ഉണക്കിയെടുത്ത അരകഷണം നെല്ലിക്കയില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുന്നത് മുടിക്ക് നല്ല നിറം ലഭിക്കും.

* നെയ്യ് ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.

* മയിലാഞ്ചി , ചെമ്പരത്തിഇല എന്നിവ ചേര്‍ത്തരച്ച് തൈരില്‍ കലക്കി തലയില്‍ പുരട്ടുന്നത് നരച്ച മുടി കറുപ്പിക്കാന്‍ സഹായിക്കും.

*ഗോതമ്പ് പൊടിയില്‍ ഇഞ്ചിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിച്ച് മുടിയില്‍ പുരട്ടുന്നത് നല്ലതാണ്.