അവസാന നാലിലെത്താൻ ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ

0
55

കൊ​ച്ചി: പു​തി​യ പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ജ​യിം​സി​നു കീ​ഴി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ഞ്ഞ​പ്പ​ട​യി​ലേ​ക്ക് ശ​ക്ത​മാ​യ ര​ണ്ടാ​യു​ധ​ങ്ങ​ൾ കൂ​ടി. ബ്ര​സീ​ൽ താ​രം നി​ല്‍​മ​റും ബ്ലാ​സ്റ്റ​ഴേ്‌​സി​ന്‍റെ മു​ൻ താ​രം പു​ൾ​ഗ​യു​മാ​ണ് മ​ഞ്ഞ​യു​ടെ ഭാ​ഗ​മാ​കാ​ൻ എ​ത്തു​ന്ന​ത്.

ബെ​ർ​ബ​റ്റോ​വും കി​സീ​ത്തോ​യും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ​തോ​ടെ ദു​ർ​ബ​ല​മാ​യ മ​ധ്യ​നി​ര​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ച്ച് അ​വ​സാ​ന നാ​ലി​ലൊ​ന്നാ​കാ​നാ​ണ് സ്പാ​നി​ഷ് താ​രം പു​ൾ​ഗ​യേ​യും നി​ൽ​മ​റി​നെ​യും ബ്ലാ​സ്റ്റേ​ഴ്സ് ത​ട്ട​ക​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ധ്യ​നി​ര​യു​ടെ ത​ല​യാ​യി​രു​ന്നു പു​ൾ​ഗ. നി​ൽ​മ​റും പു​ൾ​ഗ​യും അ​ടു​ത്ത മ​ത്സ​ര​ത്തി​നു മു​മ്പ് ക്ല​ബ്ബു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടേ​ക്കും.

കഴിഞ്ഞ നിര്‍ണായക മത്സരത്തില്‍ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു . ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. ദീപേന്ദ്ര നേഗി, ഇയാന്‍ ഹ്യൂം എന്നിവരുടെ ഗോളുകളിലാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ താണ്ഡവം. ഇതോടെ കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.