എംആര്‍ഐ സ്‌കാനിങ്ങിനുള്ള മുറിയില്‍ വിഷവാതകം ശ്വസിച്ച് യുവാവിന് ദാരുണാന്ത്യം

0
57

മുംബൈ: എംആര്‍ഐ (മാഗ്‌നറ്റിക് റെസണന്‍സ് ഇമേജിങ്) സ്‌കാനിങ്ങിനുള്ള മുറിയില്‍ ബന്ധുവിനൊപ്പം കയറിയ യുവാവിന് ദാരുണാന്ത്യം. വിഷവാതകം ശ്വസിച്ചാണ് മുംബൈ സ്വദേശിയായ രാജേഷ് മാരു(32) മരിച്ചത്. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടോടെയിരുന്നു സംഭവം.

ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു ബന്ധുവിന്റെ എംആര്‍ഐ സ്‌കാനിങ്ങിനു വേണ്ടിയായിരുന്നു യുവാവ് ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം എംആര്‍ഐ വാര്‍ഡിലേക്കു ബന്ധുവിനെ മാറ്റുകയായിരുന്നു. ഒപ്പം രാജേഷും മുറിയിലേക്കു കയറി.

മുറിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് യുവാവിന്റെ ജീവനെടുത്തത്. ദ്രവഓക്‌സിജനായിരുന്നു ചോര്‍ന്നത്. ഇതു ശ്വസിക്കുന്നത് അപകടകരമാണ്. അടച്ചിട്ട മുറിയില്‍ അമിതമായി ഈ വാതകം ശ്വസിച്ചതോടെ രാജേഷ് തളര്‍ന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.